leo

കൽപ്പറ്റ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ, ലിയോ മെട്രോ കാർഡിയാക് സെന്റർ, മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ എന്നീ ഹോസ്പിറ്റലുകളുടെയും വയനാട്ടിലെയും ഗൂഡല്ലൂരിലെയും റോട്ടറി പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ലിയോ ഹോസ്പിറ്റൽ ലിയോമെട്രോ കാർഡിയാക് സെന്ററിൽ വച്ച് 11-ാമത് സൗജന്യ ഹൃദ്രോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. 350 ഓളം പേർ പങ്കെടുത്ത ക്യാമ്പ് സീനിയർ കാർഡിയോളജിസ്റ്റ് കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ഡോ. വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലിയോ ഹോസ്പിറ്റൽ എം.ഡി ഡോ. ടി.പി.വി.സുരേന്ദ്രൻ, റോട്ടേറിയൻ അഡ്വ. പി.ചാത്തുക്കുട്ടി, വയനാട് അസി. ഗവർണർ റോട്ടേറിയൻ തോമസ്.വി.വി (സണ്ണി) എന്നിവർ സംസാരിച്ചു. ഡോ. നന്ദകുമാർ, ഡോ. പി.പി.മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ. അരുൺ ഗോപി, ഡോ. പി.വി.ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫാ ജനീൽ, ഡോ. മുഹമ്മദ് കമറാൻ എന്നീ കാർഡിയോളജിസ്റ്റുകൾ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി, ഇ.സി.ജി, എക്കോ, ടി.എം.ടി, രക്തപരിശോധന, മരുന്നു വിതരണം എന്നിവയും ഉണ്ടായിരുന്നു.