student

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥിന്റെ (20) മരണവുമായി ബന്ധപ്പട്ട് സസ്‌പെൻഷനിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. മുൻ ഡീൻ എം.കെ.നാരായണൻ,മുൻ അസി.വാർഡൻ കാന്തനാഥൻ എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണിത്. ഇരുവർക്കും തിരുവാഴംകുന്ന് കോളേജ് ഒഫ് ഏവിയൻ സയൻസസ് ആന്റ് മാനേജ്മെന്റിലാണ് നിയമനം.