
മാന്നാർ: കുരട്ടിക്കാട് 1647-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കരയോഗ മന്ദിരത്തിൽ കൂടിയ ചടങ്ങ് മുതിർന്ന കരയോഗാംഗം ഡോ.കെ.ബാലകൃഷ്ണപിള്ള ചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗണേഷ് കുമാർ.ജി ക്യാഷ് അവാർഡുകളും മെമന്റോകളും വിതരണം ചെയ്തു. സെക്രട്ടറി പി.വി.പ്രസന്നകുമാർ, മോഹനചന്ദ്രൻ നായർ, വത്സലാ ബാലകൃഷ്ണൻ, കൃഷ്ണകുമാർ, വിശ്വമോഹനൻ നായർ, ജയചന്ദ്രൻ, ഹരീഷ് കുമാർ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.