
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ അമ്പലപ്പുഴ തെക്ക് മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുരേന്ദ്രൻ കരുമാടി അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ കമലോത്ഭവൻ നവാഗതരെ ആദരിച്ചു. സെക്രട്ടറി കെ. ചന്ദ്രകുമാർ, ഖജാൻജി ജെ. പാറുക്കുട്ടിയമ്മ,നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ബി. രാഘവൻ പിള്ള, ജില്ലാ ജോ. സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ , രാധാകൃഷ്ണൻ ബദരിക, അനിൽ വെള്ളൂർ ,ശശികുമാർ ശ്രീശൈലം ,വി.ജെ. ശ്രീകുമാർ , കെ.ആർ. ശ്യാംലാൽ , വി. പൊന്നപ്പൻ, അമൃതനാഥൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സുരേന്ദ്രൻ കരുമാടി ( പ്രസിഡൻ്റ്) , കെ. ചന്ദ്രകുമാർ (സെക്രട്ടറി) , ജെ . പാറുക്കുട്ടിയമ്മ (ഖജാൻജി) എന്നിവരടങ്ങിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.