ആലപ്പുഴ : ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ മുൻ പ്രസിഡന്റും ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയുടെ വർക്കിംഗ് ചെയർമാനുമായിരുന്ന ദേവദത്ത് ജി.പുറക്കാടിന്റെ 9-ാം അനുസ്മരണ സമ്മേളനം നടത്തി. അമ്പലപ്പുഴ അക്ഷര ജ്വാല സെക്രട്ടറി സി.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്.മനു, ട്രഷറർ പി.ശശി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആലപ്പി ഋഷികേശ്, ജാക്‌സൺ ആറാട്ടുകുളം, എൻ.ചന്ദ്രഭാനു, മേബിൾ ജോൺ കുട്ടി, അഡ്വ. ആർ.സനൽ കുമാർ, ആർ.മനോഹരൻ, വി.അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.