ചാരുംമൂട്: താമരക്കുളം ചത്തിയറ പാലത്തിന്റെ പുനർനിർമാണം മന്ദഗതിയിൽ പോകുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരക്കുളം യൂണിറ്റ് എം.എൽ.എ എം.എസ് .അരുൺ കുമാറിന് നിവേദനം നൽകി. താമരക്കുളത്തെ വ്യാപാരികൾക്കുണ്ടാകുന്ന കച്ചവട നഷ്ടവും നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഉള്ള യാത്ര ക്ലേശവും എം.എൽ.എയെ ബോധ്യപ്പെടുത്തി. പാലം നിർമ്മാണം ദ്രുതഗതിയിൽ ആക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകി.യൂണിറ്റ് പ്രസിഡന്റ് വി.എം.മുസ്തഫ റാവുത്തർ, വർക്കിംഗ് പ്രസിഡന്റ് സുരേഷ് കുമാർ കൃപ, സെക്രട്ടറി ചെല്ലപ്പൻ പിള്ള, കമ്മിറ്റി അംഗങ്ങളായ ഷാജി കണ്ടത്തിൽ, മോഹനൻ, ഷഹനാസ്, ഹബീബ്, ഷൗക്കത്ത് തുടങ്ങിയവർ ആണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.