1

കുട്ടനാട്: പ്രളയത്തെ തുടർന്ന് തകർന്നടിഞ്ഞ വെളിയനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടേയും അവഗണനക്കെതിരെ കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വെളിയനാട്,രാമങ്കരി, കാവാലം, മുട്ടാർ , പായിപ്പാട് പഞ്ചായത്തുകളിൽ നിന്നുള്ള രോഗികൾക്ക് പ്രധാന ആശ്രയമായിരുന്നു ഈ ആശുപത്രി.

ആശുപത്രിയുടെ ശോചനീയാവസ്ഥ കുട്ടനാടിന്റെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയായി മാറിയതോടെ കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ചും ധർണയും ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.സൂരജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിബി മൂലംകുന്നം , എൻ.സി.ബാബു, അലക്സാണ്ടർ ,എ.കെ.സോമനാഥൻ,ടി.ടി.തോമസ്, സിന്ധു സൂരജ് ,കെ.പി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.