മാന്നാർ: കുട്ടമ്പേരൂർ 611-ാംനമ്പർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സഹകാരികളുടെ മക്കൾ, കൊച്ചു മക്കൾ എന്നിവരിൽ 2023 -24 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, മറ്റ് പ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ ഉന്നത വിജയം നേടിയവർക്കാണ് അവാർഡ്. വിദ്യാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം ഒക്ടോബർ 10 നകം ബാങ്കിൽ അപേക്ഷ നൽകണം.