photo

ചാരുംമൂട്: താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക പാലയ്ക്കൽ പത്മിനിയമ്മയുടെ 15-ാമത് സ്മൃതി ദിനത്തിൽ പുതിയ കായിക പദ്ധതിക്ക് തുടക്കം കുറിച്ചു. കായിക ഉപകരണങ്ങളുടെ വിതരണവും

വോളിബാൾ, ബാഡ്മിന്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു.

കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷനായി. വോളിബാൾ കോർട്ടിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവും ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ അനിൽകുമാറും നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡെപ്യൂട്ടി എച്ച്.എം ടി. ഉണ്ണികൃഷ്ണൻ,പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്. റിഷാദ് ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,

മാതൃസംഗമം കൺവീനർ അൽഫിന, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് .ഹരികൃഷ്ണൻ, പി.എസ്.ഗിരീഷ് കുമാർ, വിനോദ് കുമാർ,സോതിഷ്,ബാലു എന്നിവർ സംസാരിച്ചു.