a

മാവേലിക്കര: അന്തരിച്ച കോൺഗ്രസ് നേതാവ് കല്ലുമല രാജൻ പാവങ്ങളുടെ പടത്തലവനായിരുന്നെന്നും ഇന്നും മാവേലിക്കരയുടെ ജനമനസിൽ രാജനൊരിടമുണ്ടെന്നും മുൻമന്ത്രിയും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.സി.ജോസഫ് പറഞ്ഞു. കല്ലുമല രാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി.എക്സ് എം.എൽ.എ എം.മുരളി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.കെ.ആർ മുരളീധരൻ, കെ.ഗോപൻ, ഹരിപ്രകാശ്, ബി.രാജലക്ഷ്മി, എം.കെ സുധീർ, കെ.എൽ മോഹൻലാൽ, നൈനാൻ.സി കുറ്റിശ്ശേരി, ജോൺ.കെ മാത്യു, ഗീതാ രാജൻ, ലളിത രവീന്ദ്രനാഥ്, ടി.കൃഷ്ണകുമാരി, വി.പി ജയചന്ദ്രൻ, കുറത്തികാട് രാജൻ, വേണു പഞ്ചവടി, കെ.സി ഫിലിപ്പ്, അജിത്ത് കണ്ടിയൂർ, അജയൻ നൂറനാട്, ജബ്ബാർ സാദിഖ്, എൻ.മോഹൻദാസ്, രാജീവ് വള്ളികുന്നം, പ്രകാശ് സരോവരം, രാമചന്ദ്രക്കുറുപ്പ്, മാത്യു കണ്ടത്തിൽ, ജസ്റ്റിൻസൺ പാട്രിക്, സജീവ് പ്രായിക്കര, മനസ്സ് രാജൻ, ശാന്തി അജയൻ, ലത മുരുകൻ, രമേശ് ഉപ്പാൻസ്, പ്രൊഫ.സജു മാത്യു എന്നിവർ സംസാരിച്ചു.