ambala

അമ്പലപ്പുഴ : ബ്ലോക്ക് നഗരാരോഗ്യ കേന്ദ്രവും മറിയ മോണ്ടിസോറി സെൻട്രൽ സ്കൂളും ചേർന്ന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചിത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം ചെയ്തു. എ.എം.ഒ ഡോ. ജി.രമ്യ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ ,ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലേഖ , പി. ജയലളിത , കെ. മനോജ് കുമാർ , പ്രിൻസിപ്പൽ അനീഷ്.കെ ചെറിയാൻ , നഴ്സിംഗ്ഓഫീസർ അതുല്യ എസ് , എം.കെ .ഷാജിത , എൻ..പി. ഷിജുമോൾ , മായാ വിനോദ്, കെ.സുമ , എസ്. അഞ്ജലി , എസ്. രാജശ്രീ, ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.