കായംകുളം : പുതിയ കെട്ടിടത്തിൽ കൃഷ്ണപുരം വില്ലേജ് ഓഫീസ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൃഷ്ണപുരം സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.പദ്മകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി. സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. നവാസ് വലിയവീട്ടിൽ, കെ. ദേവദാസൻ, ഷാനികുരുമ്പോലിൽ, ശ്രീഹരി കോട്ടിരേത്ത് ഷാജികാവിൽ, ഷൈൻ ഗോപിനാഥ്, ആശരാജ്, മായചന്ദ്രൻ, ബദറുദ്ദീൻ, ഷാജി എന്നിവർ സംസാരിച്ചു.