
ഹരിപ്പാട്: മുതുകുളം ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട് നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് 365 ദിവസവും പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുടെയും പൊതുജനങ്ങൾക്കായുള്ള ജീവിതശൈലി രോഗ നിർണയ ക്യാമ്പിന്റെയും ഉദ്ഘാടനം നടന്നു. മുരളി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ രാമകൃഷ്ണനും പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ എം.അബ്ദുൽ വഹാബും നിർവഹിച്ചു. ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ഡിസ്ട്രിക്ട് സെക്രട്ടറി ആർ.ബി ബിജു നിർവഹിച്ചു. മുതുകുളം ലയൺസ് ക്ലബ്ബിന്റെ മെമ്പറും ലയൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറിയും ഡി. ഡി.സി യുടെ മാനേജിംഗ് ഡയറക്ടറുമായ ആർ.കെ പ്രകാശാണ് പദ്ധതിയ്ക്കുള്ള പണം ചിലവഴിക്കുന്നത്. ചടങ്ങിൽ മുതുകുളം ലയൺസ് ക്ലബ്ബിന്റെ മാനവ സേവാ പുരസ്കാരം മുരളി ഹോട്ടൽ മാനേജിംഗ് ഡയറക്ടർ മുരളീധരന് നൽകി ആദരിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ആർ.കെ.പ്രകാശ് അധ്യക്ഷത വഹിച്ചു. റീജിയൻ ചെയർ പേഴ്സൺ മുരളി പിള്ള, ചീഫ് സെക്രട്ടറിമാരായ ആർ.ഹരീഷ് ബാബു, രവികുമാർ.സി.എൽ, സോൺ ചെയർപേഴ്സൺ ജയശ്രീ പ്രകാശ്,പ്രിൻസിപ്പൽ സെക്രട്ടറി രാജാശേഖരൻ ഹരിപ്പാട് നഗരസഭാ സെക്രട്ടറി ഷമീർ,മുതുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് സോമൻ നായർ,ലാലിമധു, കാർത്തികേയൻ, ശാന്തമ്മ തുടങ്ങിയവർ പങ്കെടുത്തു.