ഹരിപ്പാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഹരിപ്പാട് പടിഞ്ഞാറ് യൂണിറ്റ് വാർഷികവും അരവിന്ദൻ അനുസ്മരണവും മേഖലാ പ്രസിഡന്റ് ജെ.ഗോപിനാഥ പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കലാധര വാര്യർ അദ്ധ്യക്ഷനായി. സംസ്ഥാന ഫോട്ടോഗ്രാഫി ക്ലബ് കോ-ഒാർഡിനേറ്റർ ബി.രവീന്ദ്രൻ അരവിന്ദൻ അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്റർനാഷണൽ ഗവ.ഗേൾസ് ഹൈസ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ഷമീർ, കായിക അദ്ധ്യാപികയായ ഗിരിജാകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം ജില്ലാ പ്രസിഡന്റ് കെ. മോഹനൻ പിള്ള നിർവ്വഹിച്ചു. സെക്രട്ടറി സുരേഷ് ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ ബി.ബാബുരാജ് കണക്കും അവതരിപ്പിച്ചു. ജില്ലാ മേഖലാ യൂണിറ്റ് ഭാരവാഹികളായ സാബു വേണി, വിനോദ്, സതീഷ്, മനു കണ്ണന്താനം, ശ്യം കുമാർ, ജ്യോതി കുമാർ ,റജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ജോ. സെക്രട്ടറി രതീഷ് രാജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി കലാധര വാര്യർ (പ്രസിഡന്റ്), ബി.ബാബുരാജ് (സെക്രട്ടറി), രതീഷ് രാജു (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.