ഹരിപ്പാട്: ലോക വയോജന ദിനത്തിന്റെ ഭാഗമായി ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് ആയാപറമ്പ് ഗാന്ധിഭവനിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.മുതിർന്ന അംഗം ജാനകിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ പ്രസാദ് അദ്ധ്യക്ഷനായി. ട്രഷറർ ഷിജുരാജിന്റെ നേതൃത്വത്തിൽ അന്നദാനവും നടന്നു. മുൻ അസിസ്റ്റന്റ് ഗവർണർമാരായ ബി. ബാബുരാജ്, ജേക്കബ് ശ്യാമുവൽ, അംഗങ്ങളായ അജിത് പാരൂർ, പ്രമോദ് ഇത്തി കാട്ടിൽ, സന്തോഷ് വർഗ്ഗീസ്, സന്തോഷ്, അജിത് കുമാർ, രേഖാഷിജു, സിമി സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗാന്ധിഭവൻ കോ-ഓർഡിനേറ്റർ അമ്പിളി നന്ദി പറഞ്ഞു.