
ആലപ്പുഴ : കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ.സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ ആൻഡ് ടെക്‌നോളജി പുന്നപ്രയിൽ 2024 - 2026 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 7,8,9,10 തീയതികളിൽ രാവിലെ 10ന് നടക്കും. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് : 9188067601, 9946488075, 04772267602, 9747272045, 9746125234.