ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ.യു.പി.സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് മുതുകുളം കൊട്ടാരം ഗവ.എൽ.പി സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ ദ്വിദിന സഹവാസക്യാമ്പ് 'ചുവട്-2024' മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എസ്.ഷീജ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ, കാർത്തികപ്പള്ളി ഗവ.യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ എസ്.വി.ബിജു, കൊട്ടാരം ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപിക ലിസൺ ബേബി, ആർ.രമേശ്, ആർ.ജയശ്രീ, എസ്.സവിത, ഒ.ഷീബ എന്നിവർ സംസാരിച്ചു. 'സേവനം സഹജീവനം' എന്ന സന്ദേശം ഉയർത്തി നേരനുഭവങ്ങളിലൂടെ കുട്ടികളിൽ സാമൂഹിക സേവന പ്രതിബദ്ധതാമനോഭാവം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.