photo

ചേർത്തല: കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയോജന ദിനാചരണം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വയോധികരെ സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ ആദരിച്ചു. ആർ.രാജപ്പൻ,ഭാർഗവൻ ചക്കാല,എ.ആനന്ദവല്ലിയമ്മ,ജി.വിശ്വനാഥൻ,വി.മണി,സി.ആർ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വി.കെമോഹനദാസ് സ്വാഗതവും ട്രഷറർ ടി.ജി.ഗോപിനാഥൻ നന്ദിയും പറഞ്ഞു.