മുഹമ്മ: പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞം ഇന്ന് തുടങ്ങി 11ന് സമാപിക്കും. മണ്ണഞ്ചേരി ലക്ഷ്മിയിൽ ടി.ആർ.നടരാജ് ഭദ്രദീപ പ്രകാശനം നടത്തും. തുറവൂർ സുധീഷ് യജ്ഞാചാര്യനും ക്ഷേത്രം മേൽ ശാന്തി സുരേഷ് നമ്പൂതിരി യജ്ഞ ഹോതാവും ആകും. 11 ന് രാത്രി 6.30ന് നൃത്ത നൃത്ത്യങ്ങൾ. 12 ന് മഹാ നവമി വിശേഷാൽ പൂജകൾ.13 ന് രാവിലെ 7ന് വിദ്യാരംഭം,12.30 ന് പ്രസാദ ഊട്ട്,വൈ.6ന് ദീപക്കാഴ്ച.ആദ്യ ദീപ സമർപ്പണം റോമി ഗുരുകുലം നിർവ്വഹിക്കും.