മുഹമ്മ: കല്ലാപ്പുറം വിശ്വഗാജി മഠം കിഴക്കേ ഗുരു മന്ദിരം ധർമ്മ ശാസ്താ ക്ഷേത്രത്തിലെ നവരാത്രി -വിജയ ദശമി മഹോത്സവവും സർവ്വൈശ്വര്യ പൂജയും 4ന് തുടങ്ങി 13 ന് അവസാനിക്കും. 4 ന് വൈകിട്ട് 6ന് വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധതീർത്ഥ ഭദ്രദീപ പ്രകാശനം നിർവഹിക്കും.ചടങ്ങുകൾക്ക് മേൽ ശാന്തി മേഘലാൽ കാർമ്മികത്വം വഹിക്കും.
രാത്രി 7ന് സംഗീത സദസ്. 5 ന് വൈകിട്ട് 7ന് മാന്റലിൻ ഫ്യൂഷൻ.6ന് വൈകിട്ട് 7ന് സംഗീത സന്ധ്യ .7 ന് വൈകിട്ട് 7ന് സംഗീതാർച്ചന.8 ന് വൈകിട്ട് 7ന് ഫ്ളൂട്ട്സോളോ.9 ന് വൈകിട്ട് 7ന് സംഗീതാർച്ചന.10 ന് വൈകിട്ട് 7ന് പൂജവയ്പ്.11 ന് വൈകിട്ട് 7ന് വീണ ഫ്യൂഷൻ.12 ന് മഹാനവമി .വൈകിട്ട് 7ന് സംഗീതാർച്ചന.13ന് വിജയദശമി രാവിലെ 6.30ന് പൂജയെടുപ്പ്, വിദ്യാരംഭം,8ന് ഭക്തി ഗാനമഞ്ജരി, തുടർന്ന് മധുരാന്നദാനം,വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ.