ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കന്നിമാസ അമാവാസിയോടനുബന്ധിച്ച് ഇന്ന് രാവിലെ 7.30 മുതൽ ബലിതർപ്പണം നടക്കും. രാവിലെ 8.30ന് നാരായണീയ പാരായണം നടക്കും. 10ന് വിശേഷാൽ തിലഹോമം. ഉച്ചയ്ക്ക് 12ന് തിലഹോമം സമർപ്പണം. ഉച്ചയ്ക്ക് 1ന് അന്നദാനം. വൈകിട്ട് 6ന് ദേവീഭാഗവത നവാഹയജ്ഞം. പ്രഭ അന്തർജനം ഭദ്രദീപപ്രകാശനം നടത്തും. തുടർന്ന് പുളിക്കാപറമ്പ് ദാമോദരൻ നമ്പൂതിരി മാഹാത്മ്യപ്രഭാഷണം നടത്തും. യജ്ഞ വേദിയിൽ രാവിലെ 6 ന് സഹസ്ര നാമജപം തുടർന്ന് പാരായ

ണം, 11.30 ന് പ്രഭാഷണം, ഉച്ചയ്ക്ക് 2.30ന് പാരായണം, 5.30 ന് സഹസ്ര നാമജപം, 7 ന് പ്രഭാഷണം.8 ന് ഉച്ചയ്ക്ക് 1 ന് സൗന്ദര്യ ലഹരി പാരായണം, 10 ന് നടക്കുന്ന കുമാരി പൂജയിൽ 2 മുതൽ 10 വയസ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ ആഗഹിക്കുന്ന മാതാ പിതാക്കൾ മുൻകൂട്ടി കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യണം. 11 ന് ഉച്ചയ്ക്ക് കുര്യാറ്റ് പ്പുറത്തില്ലത്ത് നടക്കുന്ന സ്‌നാനത്തോടെ നവാഹ യജ്ഞം

സമാപപിക്കും. വൈകിട്ട് 6.30 മുതൽ കീഴില്ലം ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ ഇല്ലത്ത് ഭദ്ര കാളി മുടിയേറ്റ് ഉണ്ടായിരിക്കും. ഒക്ടോബർ മാസത്തെ ധന്വന്തരി ഹോമം 20 ന് നടത്തും.