കായംകുളം: തപസ്യ കലാസാഹിത്യവേദി കായംകുളം നഗർ സമിതിയുടെ നേതൃത്വത്തിൽ നവരാത്രി സംഗീതോത്സവത്തിന് പുതിയിടം ശ്രീകൃഷ്സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബ്രാഹ്മണസമൂഹ മഠത്തിൽ നാളെ തുടക്കമാകും. വൈകിട്ട് 4.30ന് ഇത്തിത്താനം പ്രേംജി കെ. ഭാസി ഉദ്ഘാടനം ചെയ്യും. വെങ്കിടകൃഷ്ണൻ അദ്ധ്യക്ഷനാകും. തുടർന്ന് ഇത്തിത്താനം പ്രേംജി കെ.ഭാസിയുടെ സംഗീതസദസ്സ്.
4ന് വൈകിട്ട് 6 ന് തേക്കടി രാജന്റെ സംഗീത സദസ്സ്, 5ന് വൈകിട്ട് 6ന് എം.ആർ.ദേവകൃഷ്ണന്റെ സംഗീത സദസ്, 6ന് വൈകിട്ട് 6 ന് ഗിരീഷ് ചെല്ലപ്പൻ നയിക്കുന്ന വയലിൻ ഫ്യൂഷൻ, 7ന് വൈകിട്ട് 6 ന് നാദതരംഗ സംഗീത വിദ്യാലയം ചെട്ടികുളങ്ങര അവതരിപ്പിക്കുന്ന സംഗീത ഗീതാഞ്ജലി. 8ന് കലാവേദി സുരേഷ്, ആർ എൽ വി സന്ദീപ് എന്നിവർ അവതരിപ്പിക്കുന്ന കഥകളി പദകച്ചേരി. 9ന് വൈകിട്ട് 6 ന് വെട്ടിക്കോട്ട് ശ്രീവേണി അന്തർജനത്തിന്റെ വീണക്കച്ചേരി.

10ന് വൈകിട്ട് 6 ന് ചേപ്പാട് വി.പ്രദീപിന്റെ സംഗീതസദസ്സ്. 11ന് കായംകുളം ബാബുവിന്റെ സംഗീത സദസ്സ്. 12ന് മനോജ് പി പൈ യുടെ സംഗീതസദസ്സ്. പത്രസമ്മേളനത്തിൽ തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി ശ്രീകുമാർ, കാർത്തികപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറി മധു കളീക്കൽ ,സ്വാഗത സംഘം അദ്ധ്യക്ഷൻ വെങ്കിടകൃഷ്ണൻ എന്നിവർ പങ്കെടുത്തു.