
പരുമല : ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ കലോത്സവം 'ആരവം- 2024' ഉദ്ഘാടനം ഡോ. ജിതേഷ്ജി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.സുനിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുസ്മിത നന്ദിയും പറഞ്ഞു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ മുഖ്യപ്രഭാഷണം നടത്തി. കവി സുമേഷ് കൃഷ്ണൻ, അദ്ധ്യാപകരായ ഹരികുമാർ, ചാന്ദ്നി എന്നിവർ പ്രസംഗിച്ചു.