മാരാരിക്കുളം: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ദേവീ ഭാഗവത പാരായണവും വിദ്യാരംഭവും 3 മുതൽ 13 വരെ നടക്കും. 3ന് വൈകിട്ട് 7ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സിവിൽ ജഡ്ജ് പ്രമോദ് മുരളി ദീപപ്രകാശനം നടത്തും.ദിവസവും അഷ്ടാഭിഷേകം,രുദ്രാഭിഷേകം, വലിയഗുരുതി എന്നിവ നടക്കും. 5ന് വൈകിട്ട് 5ന് ആലപ്പുഴ ശിവശക്തി നടന കലാക്ഷേത്രം കുട്ടികളുടെ അരങ്ങേറ്റം. 10ന് വൈകിട്ട് 7ന് പൂജവയ്പ്പ്,12ന് വൈകിട്ട് 5ന് ഭരതനാട്യം.13ന് രാവിലെ 8ന് പൂജയെടുപ്പ് വിദ്യാരംഭം.കുരുന്നുകൾക്ക് ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി ആദ്യക്ഷരം കുറിക്കും. തുടർന്ന് കലാപരിപാടികളും നടക്കും.