s

എരമല്ലൂർ: ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ- തുറവൂർ റൂട്ടിൽ അപകടങ്ങൾ കുറവില്ലാതെ തുടരുന്നു. നിർമ്മാണം ആരംഭിച്ച് ഒന്നരവർഷം ആകുമ്പോഴും പലരും കാര്യങ്ങൾ പഠിക്കാത്തതാണ് അപകടങ്ങൾ തുടരാൻ കാരണം. കെ.എസ്.ആർ.ടി.സി.ബസുകളുടെ തിരുകിക്കയറ്റലും ഇടതുവശം ചേർന്ന് പോകാൻ മറ്റുവാഹനങ്ങൾ ശ്രമിക്കുന്നതുമാണ് പല

അപകടങ്ങൾക്കും കാരണം. നാലുവരിപ്പാതയിലെ മീഡിയന് ഇരുവശവും ഇരുമ്പ് പാളി ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗത സൗകര്യം ഒരുക്കിക്കൊണ്ടാണ് കരാർ കമ്പനി നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, ശക്തമായ മഴയും വെള്ളക്കെട്ടും ഒരു വരിയിലെ ഗതാഗതക്കുരുക്കും വാഹനങ്ങൾ ഇടതുവശം ചേർന്ന് കൊണ്ടുപോയമെല്ലാം കൂടിയായപ്പോൾ റോഡിന്റെ തകർച്ചപൂർണമായി.

അപകടങ്ങൾ വർദ്ധിക്കുകയും നിരവധി പേർ മരിക്കുകയും നൂറു കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ സമരവുമായി സംഘടനകൾ രംഗത്ത് വന്നു. ഇതോടെ

തകർന്ന ഭാഗങ്ങളിൽ ടൈൽ വിരിച്ചെങ്കിലും അപകടങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല.

അപകടം മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ശാശ്വതമായ പരിഹാരത്തിന് കരാർ കമ്പനിയോ,അധികാരികളോ ശ്രമിക്കാത്തതും യാത്ര

ദുരിതപൂർണമാക്കി.

കെ.എസ് ആർ.ടി.സി ഡ്രൈവർമാർക്കും കണ്ടക്ടറന്മാർക്കും കർശന നിർദ്ദേശങ്ങളും സമയ ദൈർഘ്യവും അനുവദിച്ചും സ്വകാര്യ ബസ് ഡ്രൈവറന്മാർക്ക് പൊലീസ് കർശന നിർദ്ദേശങ്ങൾ നൽകിയും ഒരു പരിധിവരെ അപകടം കുറയ്ക്കാവുന്നതാണ്. ഇടതുവശത്തുകൂടിയുള്ള യാത്ര അപകടമെന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.