അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ് ) സെൻ്റർ ഇന്ന് തുറക്കും. പഞ്ചായത്തിലെ 20-ാം വാർഡിൽ കളത്തിൽ ക്ഷേത്രത്തിനു സമീപം ശുചിത്വമിഷന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ചെലവിട്ടാണ് എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയ എം.എസി.എഫ് കെട്ടിടം നിർമ്മിച്ചത്. വൈകിട്ട് 5.30 ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്, ആലപ്പുഴ ജെ.ഡി.ബിനു ജോൺ,ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.ഇ.വിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, വൈസ് പ്രസിഡന്റ് ഇ.ഇ.ഇഷാദ് തുടങ്ങിയവർ സംസാരിക്കും.