
വള്ളികുന്നം : എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഒരുമ -90 ന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം 2024 സംഘടിപ്പിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ 12-ാമത് തവണയും 100ശതമാനം വിജയം കൈവരിച്ച സംസ്കൃത ഹൈസ്കൂളിന് അഡ്വ.വി.കെ. അനിൽകുമാർ മെമന്റോ നൽകി. വള്ളികുന്നം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എച്ച്.അബ്ദുൽ റഷീദ്, ബി.എൽ ശ്രീനി, ടി.രഞ്ജിത്ത്, ശകുന്തള ബാബു എന്നിവർ പ്രസംഗിച്ചു. അജി അധ്യക്ഷത വഹിച്ചു.