തുറവൂർ:പാട്ടുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. 6 ന് സമാപിക്കും. ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. വിഷ്ണു അന്തിനാട്, അരുൺ പാല മുറ്റം എന്നിവർ സഹാചാര്യന്മാരാണ്. യജ്ഞ ദിനങ്ങളിൽ ഭാഗവത പാരായണം, പ്രഭാഷണം, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയുണ്ടാകും.