tur

തുറവൂർ: കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗോള വയോജന ദിനമാചരിച്ചു. ദെലീമാ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.രാജപ്പൻപിള്ള അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്സെക്രട്ടറി കെ. പ്രകാശൻ സ്വാഗതവും ട്രഷറർ എം.പി.അശോകൻ നന്ദിയും പറഞ്ഞു.