കുട്ടനാട് :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്ന വയോജന ദിനാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് എ.അബ്ദുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാകമ്മിറ്റിയംഗം കെ.ജി.ലളിതാഭായി അമ്മ വ്യക്തികളെ ആദരിച്ചു. നെടുമുടി,ചമ്പക്കുളം, കൈനകരി യൂണിറ്റ് സെക്രട്ടറിമാരായ പി.സി.ജേക്കബ്, അഗസ്റ്റിൻ ജോസ്, പി.ടി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി എസ്.അരനവിന്ദൻ സ്വാഗതവും ട്രഷറർ ടി.എസ്. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു
വെളിയനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ബി.ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം.ചന്ദ്രബോസ്, വി.വിത്തവൻ, എൻ.ഐ.തോമസ്, വി.ജെ.അച്ചൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.