ആലപ്പുഴ: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിന് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നൂറനാട്ടെ 27-ാംമത് ബറ്റാലിയന്റെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ ബീച്ചിൽ ബഹുജന ശുചീകരണ യജ്ഞം നടത്തും. രാവിലെ ഏഴിന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾ, ശുചീകരണ തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്.