ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ താത്കാലിക അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് മുതൽ പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം തകഴി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.