ആലപ്പുഴ: നഗരത്തിൽ പൊലീസ് വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ചില്ല് തകർന്ന പ്രതികളിലൊരാൾ പിടിയിലായി. തോണ്ടൻകുളങ്ങര ഐക്കനാട് വീട്ടിൽ ശ്യാമാണ് (തമ്പി 35) അറസ്റ്റിലായത്. പുന്നപ്ര സ്വദേശിയായ കൂട്ടുപ്രതി ഒളിവിലാണ്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് നഗരത്തിൽ ജില്ലാ കോടതിതിയുടെ പരിസരത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേ‌ർക്ക് ആക്രമണമുണ്ടായത്.