
മാന്നാർ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത് ചരമവാർഷികം സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.നാരായണപിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം എ.മഹേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.രാമകൃഷ്ണൻ, പി.എൻ ശെൽവരാജൻ, ആർ.സഞ്ജീവൻ, ഡി.ഫിലേന്ദ്രൻ, കെ.എം അശോകൻ, ടി.സുകുമാരി, ബെറ്റ്സി ജിനു, കെ.പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി രത്നകുമാരി. വിജയമ്മ ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു.