
ചേർത്തല:കടക്കരപ്പള്ളി കടൽത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് പനക്കൽ ഭാഗത്ത് 10 മീറ്റർ ഓളം നീളമുള്ള തിമിംഗലത്തിന്റെ മൃതശരീരം അടിഞ്ഞത്. ഫിഷറീസ് വകുപ്പിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം സംസ്കരിക്കും. അർത്തുങ്കൽ തീരദേശ പൊലീസും പട്ടണക്കാട് പൊലീസും സ്ഥലത്തുണ്ട്.