ചേർത്തല:നഗരസഭ മൊബൈൽ ടോയ്ലറ്റ് യൂണിറ്റ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് കെ.വി.എം ആശുപത്രിക്ക് സമീപം ആനതറവെളിയിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ നഗരത്തിലും സമീപത്തും ഉത്സവമുൾപ്പെടെയുള്ള പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ഉപയോഗ പ്രദമായ രീതിയിലാണ് ടൊയ്ലറ്റ് സജ്ജമാക്കിയിട്ടുള്ളത്.ഇത് പൊതു ജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം.