കായംകുളം: ഡോ.വി.എൻ ശങ്കറിന്റെ ഇരുപത്തഞ്ചാമത് ചരമവാർഷിക ദിനാചരണം ഇന്ന് രാവിലെ 10ന് പുതിയിടം എസ്.എൻ ആശുപത്രി അങ്കണത്തിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ കെ.രഞ്ജിതം അദ്ധ്യക്ഷത വഹിക്കും. മുതിർന്ന പൗരൻമാരായ കെ.എ ബക്കർ, കെ.നാരായണൻ, അഡ്വ.കെ.ഗോപിനാഥൻ,എം.ഒ പുഷ്കരൻ എന്നിവരെ ആദരിക്കും.കെ.പുഷ്പദാസ്,പ്രൊഫ.ബി.ജീവൻ,ഇ.ശ്രീദേവി,ഡോ.വി.എസ് നടരാജ്,കൃഷ്ണകുമാർ രാംദാസ്,ഗീത നടരാജ് എന്നിവർ പ്രസംഗിക്കും.