
തുറവൂർ: സി.പി.എം അരൂർ ഏരിയാ സമ്മേളനം നവംബർ 24,25 തീയതികളിൽ തുറവൂരിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം.എൽ.എ,പി.കെ.സാബു,എൻ.പി ഷിബു,പി.ഡി രമേശൻ,ജി.ബാഹുലേയൻ,സി.ടി.വാസു,കെ.എസ്. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.പി.ഷിബു (ചെയർമാൻ), പി.കെ.സാബു(ജനറൽ കൺവീനർ), അനന്തു രമേശൻ,ഗീതാഷാജി,ആർ. ജീവൻ,രാഖി ആന്റണി,ആർ.പ്രദീപ്,എം.ജി. രാജേശ്വരി,പി.ഡി. രമേശൻ,സി.ടി വാസു,അനിതാ സോമൻ (വൈസ് ചെയർമാൻമാർ),കെ.എസ് സുരേഷ് കുമാർ,ആർ.രഘുനാഥ് (ജോയിന്റ് കൺവീനർമാർ), മനു സി.പുളിക്കൽ എന്നിവരെ തിരഞ്ഞെടുത്തു.