ആലപ്പുഴ: കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പി.പി.ചിത്തരജ്ഞൻ എം.എൽ.എ, ജില്ല കളക്ടർ അലക്‌സ് വർഗീസ് എന്നിവർ ചേർന്ന് ഹാരാർപ്പണവും അനുസ്മരണവും നടത്തി. വിവിധ സംഘടനകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ രാവിലെ മുതൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ആശ സി.എബ്രഹാം, ഹൂസൂർ ശിരസ്തദാർ പ്രീത പ്രതാപൻ, ഗാന്ധി സ്മൃതി മണ്ഡപ സമിതി പ്രതിനിധി രാജു പള്ളിപ്പറമ്പിൽ, കേരള സർവോദയ മണ്ഡലം ജില്ല പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പ്, കേരള സബർമതി സാംസ്‌കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, വിവിധ സംഘടനാ പ്രതിനിധികളായ മണിയമ്മ, ആശ കൃഷ്ണാലയം, കൃഷ്ണൻകുട്ടി, സജീന നാസർ തുടങ്ങിയവർ പങ്കെടുത്തു.