
അമ്പലപ്പുഴ: മഹാത്മാഗാന്ധിജിയുടെ 155-മത് ജന്മദിനം ജീവനക്കാരും അന്തേവാസികളും ചേർന്ന് ശാന്തി ഭവനിൽ ആഘോഷിച്ചു. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അന്തേവാസികൾക്ക് അന്നദാനവും നടത്തി. തുടർന്ന് നടന്ന സമ്മേളനം കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഗാന്ധിജയന്തി സന്ദശം നൽകി. പുന്നപ്ര അപ്പച്ചൻ, പുന്നപ്ര മധു, പി.എ.കുഞ്ഞുമോൻ, സാബു സാഫല്യം , കൈനകരി അപ്പച്ചൻ, ബി.ജോസുകുട്ടി, ഷമീർ, ജമീല തുടങ്ങിയവർ സംസാരിച്ചു. ബിനോയ് തങ്കച്ചൻ സ്വാഗതം പറഞ്ഞു. ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ.ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. ഫോൺ: 9447403035,0477 2287322.