
അമ്പലപ്പുഴ: മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനം വിവിധ പരിപാടികളോടെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പ്രഭാകരൻ പിള്ള പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി. എ. ഹാമിദ് അദ്ധ്യക്ഷനായി. ദേശരക്ഷാ പ്രതിജ്ഞ കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻ്റ് ആദിത്യൻ സാനു ചൊല്ലി കൊടുത്തു. എ .ആർ കണ്ണൻ, ആർ. വി. ഇടവന, ഉണ്ണികൃഷ്ണക്കുറുപ്പ്, സോമൻ പിള്ള, ഷെഫീക്ക്, ശശികുമാർ, പി. എ. കുഞ്ഞുമോൻ, സുലേഖ, സോമൻ തൈച്ചിറ, ബൈജു, സാബു വെള്ളാപ്പള്ളി , മഹാദേവൻ തോട്ടപ്പള്ളി, അഖിൽ , ഇന്ദ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.