
ആലപ്പുഴ: കെ.പി.സി.സി ദേശിയ കായികവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണസമ്മേളനം നടത്തി. ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു. കായികവേദി ജില്ലാ പ്രസിഡന്റ് അർജുൻ ആര്യക്കരവെളി അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എസ്.ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുരേഷ് ബാബു, എസ്.അഭിലാഷ് ,വർഷ ആൻ, ചന്ദ്രഭാനു, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ആയുഷ് ആന്റണി, നിജിൻ കഞ്ചുകോട്, നീനു, ഗോപി കൃഷ്ണൻ, ബാബു ജോർജ്, ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.