
അമ്പലപ്പുഴ: പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷം നടന്നു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ടി.മധു അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ദീപ്തി സുരേഷ്, പ്രിൻസിപ്പാൾ ഇ.പി.സതീശൻ, ഹെഡ്മിസ്ട്രസ് ആർ.ശ്രീരേഖ, ജി.അനിൽകുമാർ, സലിം, മനോജ്കുമാർ, എ.സുനിൽകുമാർ, പ്രിയ, ജോമോൾ,സമീർ,മഞ്ജു, സിത്താര ,ഹരികൃഷ്ണൻ, അർച്ചന,സാറാമ്മ, സിനി, രാജി, സൗമ്യ തുടങ്ങിയവർ സംസാരിച്ചു. പുഷ്പാർച്ചന, ലഹരി വിരുദ്ധ പ്രതിജ്ഞ റാലി, ശുചീകരണം എന്നിവയും നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, നേവൽ എൻ.സി.സി, എൻ.എസ്.എസ്, ജെ .ആർ.സി, ഗാന്ധിക്ലബ്ബ് തുടങ്ങിയ നേതൃത്വം നൽകി.