തുറവൂർ : കാടാതുരുത്ത് ശ്രീമഹാദേവി ക്ഷ്രേതത്തിൽ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം 13 മുതൽ 20 വരെ യജ്ഞാചാര്യൻ തണ്ണീർമുക്കം സന്തോഷ് കുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 13ന് വൈകിട്ട് 6.30 ന് ക്ഷ്രേതം തന്ത്രി ജയതുളസീധരൻ
തന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തും. അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കി ഭദ്ര ദീപം തെളിയിക്കും.