
അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം ദേശരക്ഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രാർത്ഥന, ജീവചരിത്രപാരായണം, ശ്രമദാനം, പായസവിതരണം എന്നിവ നടന്നു.
ഗാന്ധിയുടെ ഇന്ത്യ എന്ന പേരിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം പി.ഉദയകുമാർ, ഗീതാ മോഹൻദാസ്, പി.എം. ഷിഹാബുദ്ദീൻ പോളക്കുളം, പി.എ.കുഞ്ഞുമോൻ, ശ്രീജാ സന്തോഷ്, കണ്ണൻ ചേക്കാം, നൗഷാദ് അബ്ദുൽ റഹ്മാൻ, വിഷ്ണുപ്രസാദ്, ജി.രാധാകൃഷ്ണൻ ,പി.രങ്കനാഥൻ, മജീദ് കാളുതറ, വാവച്ചി മോഹൻ ദാസ്, പുഷ്കരൻ വടവടിയിൽ, എം.സനൽകുമാർ, യശോധരൻ, ഇന്ദ്രജിത്ത്, ജോസഫ്, കെ.ഓമന പി.കെ.രഞ്ജുദാസ്, മോഹനൻ ആതിര, വി.എം.ജോൺസൻ, എന്നിവർ നേതൃത്വം നല്കി.