ss

ചേപ്പാട് : ഗാന്ധിജയന്തി ദിനത്തിൽ ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടം ഇന്ദിരാഭവനിൽ സംഘടിപ്പിച്ച യോഗത്തിലും പുഷ്പാർച്ചനയിലും നേതാക്കളും ഭാരവാഹികളും പങ്കെടുത്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. ബി ഗിരിഷ് കുമാർ അനുസ്മരണ പ്രഭാഷണംനടത്തി. ഡി. സി. സി. അംഗം പി.എൽ തുളസി,ബ്ലോക്ക്‌ സെക്രട്ടറിമാരായ ഉമ്മൻ മാത്യു, ശാമുവൽ മത്തായി, എ. രവി,ബൂത്ത്‌ പ്രസിഡന്റ്മാരായ നൗഷാദ് മുട്ടം, വേണു കാർത്തികേയം, അശോക് കുമാർ, ഷംസുദീൻ മുട്ടം, രഞ്ജിത് ആർ.നായർ, രാജേന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ,രതീഷ് മണ്ണാംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.