
ആലപ്പുഴ: മാലിന്യമുക്തം കെ.എസ്.ആർ.ടി.സി ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ നെടുമുടി നായർ സമാജം സ്‌ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഡിപ്പോയും പരിസരവും ശുചീകരിച്ചു. തുടർന്ന് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ആലപ്പുഴ നഗരസഭാ കൗൺസിലർ എം.ആർ.പ്രേം ഉദ്ഘാടനം ചെയ്തു.നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ജയകുമാർ സംസാരിച്ചു. എ.ടി.ഒ അജിത്, കെ.എസ്.ആർ.ടി.സി നോഡൽ ഓഫീസർ ആർ.രഞ്ജിത്, പി.എസ്.ജയൻ, അദ്ധ്യാപകരായ സൗമ്യ(എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ), സവിത, രേഷ്മ, ബിന്ദു, സബിത എന്നിവർ നേതൃത്വം നൽകി.