ആലപ്പുഴ: ആലപ്പുഴ കടൽത്തീരത്ത് ദിവസങ്ങൾ പഴക്കമുള്ള കടലാമയുടെ ജഡം അടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കടൽപ്പാലത്തിന് സമീപം കരയ്ക്കടിഞ്ഞ കടലാമ ബീച്ചിലെത്തിയ സന്ദർശകരുടെ ശ്രദ്ധയിൽപ്പെട്ടത്. മുപ്പത് കിലോയിലധികം ഭാരം വരുമെന്നാണ് കണക്കാക്കുന്നത്. കോസ്റ്റൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞദിവസം ചേർത്തല കടക്കരപ്പള്ളി കടൽത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.