
കായംകുളം: കാർത്തികപ്പള്ളി ഗവ.യു.പി.എസ് പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാണെന്ന് മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതി പറഞ്ഞു. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'ചുവട്- 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വാർഡ് മെമ്പർ ഷീജ.എസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു വി.മുതുകുളം, മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ ,ലിസൺ ബേബി ,ആർ.രമേശ്, ആർ.ജയശ്രീ,.എസ്.സവിധ, ഒ.ഷീബ എന്നിവർ സംസാരിച്ചു.
സമാപന ചടങ്ങ് എസ്.എം.സി ചെയർമാൻ അനീഷ് എസ്.ചേപ്പാട് ഉദ്ഘാടനം ചെയ്തു.