
ചേർത്തല:മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തും അനുസ്മര ചടങ്ങുകൾ നടത്തിയും വിവിധ സംഘടനകളും സ്ഥാപനങ്ങളും ഗാന്ധിജയന്തിദിനം ആഘോഷിച്ചു.
കെ.പി.സി.സി ദേശിയ കായികവേദി ജില്ലാ കമ്മിറ്റി നടത്തിയ ഗാന്ധി അനുസ്മരണസമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അർജുൻ ആര്യക്കരവെളി അദ്ധ്യക്ഷനായി.
ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി.
ചേർത്തല ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറിസി.ഡി.ശങ്കർ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ നേതൃത്വത്തിൽ നഗരസഭ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പ്രസിഡന്റ് ടി.സുമേഷ് ചെറുവാരണം ഹാരാർപ്പണം നടത്തി.
വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയിൽ ഗാന്ധിസ്മൃതിസംഗമം നടത്തി.മനോജ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി.
യുവകലാ സാഹിതി ചേർത്തല മണ്ഡലം കമ്മറ്റി നടത്തിയ സാംസ്‌ക്കാരിക സംവാദ സദസ് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ ഗിരി ഉദ്ഘാടനം ചെയ്തു.
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാഘോഷം പ്രസിഡന്റ് ടി.എസ്.രഘുവരൻ ഉദ്ഘാടനം ചെയ്തു.മുൻ പ്രസിഡന്റ് വി.എൻ.അജയൻ പങ്കെടുത്തു.
തണ്ണീർമുക്കം രഞ്ജിത് മെമ്മോറിയൽ ലൈബ്രറി അനുസ്മരണവും ഡോക്യൂമെന്ററി പ്രദർശനവും നടത്തി. ഡോ.ലേഖ റോയ് ഉദ്ഘാടനം ചെയ്തു.
ഹരിതശ്രീ പരിസ്ഥിതി സംരക്ഷണ നിർമ്മാർജ്ജന കൗൺസിൽ ശുചീകരണ പ്രവർത്തനം നടത്തി.രക്ഷാധികാരി ഡോ.തോമസ് വി പുളിക്കൽ ഉദ്ഘടനം ചെയ്തു. ജനറൽ സെക്രട്ടറി വേളോർവട്ടം ശശികുമാർ അദ്ധ്യക്ഷനായി.
പട്ടണക്കാട് പ്രതീക്ഷ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പലച്ചനാട് പഴുക്കാച്ചിറ റോഡ് ശുചീകരിച്ചു.
കെ.പി.സി.സി വിചാർ വിഭാഗ് ചേർത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നടത്തിയ ഗാന്ധി സ്മൃതി സംഗമം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സി.എൻ.ഔസേപ്പ് അദ്ധ്യക്ഷനായി.